EducationFlashKeralaNewsPolitics

കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്

രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്‌മെന്റ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച്‌ ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ ആവശ്യപ്പെട്ടു.

ad 1

കേരളത്തില്‍ ഈ വർഷത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും മലബാർ ജില്ലകളില്‍ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളില്‍ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 2,46,086 വിദ്യാർഥികളാണ്. ജൂണ്‍ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റിന് ശേഷം 1,27,181 വിദ്യാർഥികള്‍ക്ക് മലബാറില്‍ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളില്‍ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാർഥികള്‍ മലബാറില്‍ സീറ്റ് ഇല്ലാതെ പുറത്തു നില്‍ക്കേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പാലക്കാട്- 17794, മലപ്പുറം-32239, കോഴിക്കോട്-16600, വയനാട്-3073, കണ്ണൂർ -9313, കാസർകോട്-5521 എന്നിങ്ങനെയാണ് സീറ്റ് അപര്യാപ്തത. സീറ്റുകളുടെ കുറവ് എന്ന യാഥാർഥ്യത്തെ സർക്കാർ ഇപ്പോഴും ബോധപൂർവം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പുതിയ സ്ഥിരം ബാച്ച്‌ അനുവദിച്ചുകൊണ്ട് പ്രശ്നപരിഹാരം നടത്തുന്നതിന് പകരം മാർജിനല്‍ സീറ്റ് വർധനവെന്ന അങ്ങേയറ്റം വിദ്യാർഥി ദ്രോഹ നടപടികള്‍ തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

ad 3

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ എന്ന പെണ്‍കുട്ടി മലബാർ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. ആറ് എ പ്ലസും 85% മാർക്കും ലഭിച്ചിട്ടും രണ്ട് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാതിരുന്ന വിദ്യാർഥിനിയാണ് ഹാദി റുഷ്ദ. ഫുള്‍ എ പ്ലസ് നേടിയ നിരവധി വിദ്യാർഥികള്‍ മലപ്പുറം ജില്ലയില്‍ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്.

ad 5

മലബാർ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ നടത്തിയ അതേദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാർഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവപ്പെട്ട സാഹചര്യമാണ്. സർക്കാർ സ്‌പോണ്‍സേർഡ് സ്ഥാപനവല്‍കൃത കൊലപാതകമാണിത്. സർക്കാറിന്റെ വിദ്യാഭ്യാസ വിവേചന നയത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ.

നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വർഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചികവല്‍ക്കരിച്ചവരും ഹാദി റുഷ്ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികളാണ്. ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതല്‍ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി തഷ്രീഫ്, ആദില്‍ അബ്ദുറഹീം, ജില്ലാ പ്രസിഡന്റ് അലി സവാദ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button