
സൈക്കിളിനോടുള്ള ബോളിവുഡ് താരം സല്‍മാൻ ഖാന്റെ പ്രിയം ആരാധകർക്കിടയില്‍ പ്രശസ്തമാണ്. പരിസ്ഥിതി സൗഹാർദമായും ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനുള്ള തൻ്റെ അർപ്പണബോധത്തെ പ്രകടമാക്കിക്കൊണ്ടും, മുംബൈയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന സല്‍മാൻ വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്. 2017ല്‍ സല്‍മാൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാമം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്.
ബാന്ദ്രയിലൂടെ സൈക്കിളല്‍ സവാരി നടത്തുന്ന വീഡിയോയാണിത്. സല്‍മാനെ പിന്തുടർന്ന് സുരക്ഷാ സംഘം കാറുകളിലും ബൈക്കുകളിലും അകമ്ബടിയായുണ്ട്. വഴിയില്‍ കാണുന്ന ആരാധകരെ ആഭിവാദ്യം ചെയ്ത് സൈക്കിള്‍ ചവിട്ടുന്ന സല്‍മാന്റെ യാത്ര ഷാരൂഖ് ഖാന്റെ വീടിന് മുന്നിലൂടെയാണ്. ഷാരൂഖിന്റെ വീടായ മന്നത്തിന്റെ മുന്നിലെത്തിയ സല്‍മാൻ, “ഷാരൂഖ് ഖാൻ” എന്ന് വിളിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.