ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പിച്ച് പുരുഷ വിഭാഗം ഗുസ്തിയിൽ രവികുമാർ ദാഹിയ ഫൈനലിൽ. ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാർ ദാഹിയ ഫൈനലിൽ കടന്നത്. കസാഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ വീഴ്ത്തിയാണ് രവികുമാർ ഫൈനലിൽ കടന്നത്. സെമി പോരാട്ടത്തിനിടെ സനായേവിന് പരുക്കേറ്റിരുന്നു. ഇതോടെ രവികുമാർ വെള്ളി മെഡൽ ഉറപ്പാക്കി. അത് സ്വർണമാകുമോ എന്നറിയാൻ നാളെ വരെ കാത്തിരിക്കണം. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ രണ്ടു തവണ ലോക ചാംപ്യനായ റഷ്യൻ താരം സാവുർ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.

ആദ്യ റൗണ്ടിൽ രവികുമാർ 2–1നു ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ രവികുമാറിന്റെ കാലിൽ പൂട്ടിട്ട കസാഖ് താരം പൊടുന്നനെ 8 പോയിന്റുകൾ സ്വന്തമാക്കിയതോടെ സ്കോർ 2–9 എന്ന നിലയിലായി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ താരം കൈവിട്ടെന്ന് ആരാധകർ ഉറപ്പിച്ചിരുന്ന നിമിഷങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ പിന്നീടു തുടർച്ചയായി 3 പോയിന്റ് നേടിയ രവികുമാർ ലീഡ്നില 5–9 എന്ന നിലയിൽ കുറച്ചു. ഇതിനിടെ കാലിനു പരുക്കേറ്റ കസഖ് താരം വൈദ്യസഹായം തേടി. പിന്നീടു മത്സരം പുനരരംഭിച്ചപ്പോൾ രവികുമാർ പൊടുന്നനെ 2 പോയിന്റുകൾ കൂടി നേടി സ്കോർ 7–9 എന്ന നിലയിലാക്കി. രണ്ടാം റൗണ്ടും മത്സരവും അവസാനിക്കാൻ 30 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ രവികുമാർ എതിരാളിയെ പിൻഫോളിലൂടെ കീഴടക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക