FeaturedFlashKeralaNewsPolitics

പിണറായി വിരുദ്ധ പോരാട്ടത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും യുഡിഎഫും മാതൃകയാക്കേണ്ടത് ഷോൺ ജോർജിനെ; അഴിമതി കഥകൾ പുറത്തുകൊണ്ടുവന്ന് നിയമപരമായും, രാഷ്ട്രീയമായും പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്ന ഷോൺ കേരളം ശ്രദ്ധിക്കുന്ന നേതാവായി വളരുന്നു; യുഡിഎഫിനും കോൺഗ്രസിനും കഴിയാത്തത് പിസി ജോർജിന്റെ മകന് കഴിയുന്നു എന്ന് ജനം അടക്കം പറയുമ്പോൾ അപായമണി മുഴങ്ങുന്നത് യുഡിഎഫിന് തന്നെ.

ജില്ലക്കപ്പുറം ഷോൺ ജോർജിൻ ഉണ്ടായിരുന്ന മേൽവിലാസം പിസി ജോർജിന്റെ മകൻ എന്നതായിരുന്നു. എന്നാൽ പിണറായി വിരുദ്ധ പോരാട്ടത്തിന് ഇറങ്ങിയതോടെ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന യുവ നേതാവായി ഷോൺ ജോർജ് വളർന്നു എന്നതാണ് യാഥാർത്ഥ്യം. പി ആർ വർക്കിന്റെയോ, രാഷ്ട്രീയ ഗിമ്മക്കുകളുടെയോ പിൻബലത്തിൽ അല്ല ഷോൺ ഈ വളർച്ച നേടിയത് നേരെമറിച്ച് നിയമപരമായും രാഷ്ട്രീയമായും പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാഴ്ത്തിയും, ഉത്തരം മുട്ടിച്ചുമാണ്.

ad 1

പിസി ജോർജിനെ പിണറായി വിജയൻ പോലീസിന് ഉപയോഗിച്ച് വേട്ടയാടാൻ തുടങ്ങിയതോടെയാണ് ഷോൺ എന്ന മകൻ തിരിച്ചടിക്കാൻ തുടങ്ങിയത്. അത് ആരംഭത്തിൽ തികച്ചും വ്യക്തിപരമായ ഒരു യുദ്ധമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞതുപോലെ പിണറായിക്കെതിരെയുള്ള അമ്പുകൾ തേടിയിറങ്ങിയപ്പോൾ അവനാഴിയിൽ വന്നു കയറിയത് ആറ്റം ബോംബുകൾ ആയിരുന്നു. നാട് നടുങ്ങുന്ന അഴിമതി കഥകൾ. പിന്നീട് അങ്ങോട്ട് നടന്ന പോരാട്ടം വ്യക്തിപരമായ പക തീർക്കൽ ആയിരുന്നില്ല മറിച്ച് കേരളത്തിൽ അധികാരത്തിന്റെ മറവിൽ നടന്ന വൻ കൊള്ളകളുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മകളുടെ പേരിലുള്ള കമ്പനിയെ മറയാക്കിയാണ് പിണറായി വിജയൻ അഴിമതി നടത്തുന്നതെന്ന് ആദ്യമായി ആരോപിച്ചത് പിടി തോമസ് ആണ്. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന സമാനമായ ആരോപണങ്ങളുടെ ഒരു നിര തന്നെ തീർത്തു. എന്നാൽ വേണ്ടത്ര തെളിവുകൾ സമാഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിനപ്പുറം ഇതൊരു നിയമ പോരാട്ടം ആക്കുവാൻ ഇവർക്ക് കഴിഞ്ഞില്ല. അവിടെയാണ് ഷോൺ ജോർജ് വ്യത്യസ്തനാകുന്നത്. ഒരു അഭിഭാഷകൻ കൂടിയായ അയാൾ ആദ്യം തേടിയത് നിയമത്തിന്റെ പഴുതകളായിരുന്നു. ആ പഴുത്തുകൾ ഉപയോഗിച്ച് അയാൾ പിണറായിയുടെ മകൾക്കെതിരെയും, പിണറായിയുടെ മകളുടെ കമ്പനിക്ക് മാസപ്പടി കൊടുത്തവർക്കെതിരെയും, ഇതിനു കൂട്ടുനിന്ന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിനെതിരെയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം കൊണ്ടുവന്നു.

ad 3

പിന്നീട് താൻ സമാഹരിച്ച തെളിവുകൾ കൃത്യതയോടെ ഇയാൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഇതോടുകൂടി എസ്എഫ്ഐഒ ആരംഭിച്ച അന്വേഷണം ഇൻകം ടാക്സും ഇഡിയും അടക്കം ഏറ്റെടുത്തു. രാഷ്ട്രീയ എതിരാളികൾക്ക് താൻ പോലും മറുപടി പറയുന്ന പിണറായി വിജയനോ, പിണറായിക്കെതിരെ മിണ്ടി ഉരിയാടിയാൽ കുറഞ്ഞ തുള്ളുന്ന സൈബർ കൂട്ടങ്ങളോ ഷോൺ ജോർജ്ജിന് നേരെ തിരിഞ്ഞില്ല കാരണം അയാളുടെ പോരാട്ടങ്ങൾ കഴമ്പുള്ളതാണ്, തങ്ങളുടെ മടിയിൽ കനമുണ്ട് എന്ന കൃത്യമായ തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ മകൾക്ക് വെളിപ്പെടുത്താത്ത വിദേശ ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന് മാധ്യമങ്ങളെ വിളിച്ച് പറയുന്നതിനു മുന്നേ തന്നെ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഷോൺ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

ad 5

മുഖ്യപ്രതിപക്ഷമായ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പോരാട്ടങ്ങളുടെ മൂർച്ച കുറയുന്നത് ഇവിടെയാണ്. വേണ്ടത്ര തെളിവുകൾ ശേഖരിക്കാനും, നിയമത്തിന്റെ വഴി തേടാനും ഇവർ മെനക്കെടാറില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങളായി അവസാനിക്കുകയും അവയുടെ ആധികാരികതയെക്കുറിച്ച് ജനങ്ങൾക്ക് പോലും സംശയം തോന്നുകയും ചെയ്യുന്നു. ജനങ്ങളെ വിശ്വസിപ്പിക്കുന്ന ശൈലിയിൽ അഴിമതിക്കഥകൾ അവതരിപ്പിക്കുവാൻ പോലും ഇന്നത്തെ യുഡിഎഫ് കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ എല്ലാ യുഡിഎഫ് കോൺഗ്രസ് നേതാക്കളെയും അടച്ച് അധിക്ഷേപിക്കുകയല്ല, ശക്തമായി പിണറായി വിജയനെതിരെ പോരിനിറങ്ങുന്ന ഒരു യുവനിര യുഡിഎഫിനും കോൺഗ്രസിനും ഉണ്ട്. എന്നാൽ പാർട്ടിയിലെയും മുന്നണിയുടെയും കാരണവന്മാരുടെ പിന്തുണയോ, പ്രോത്സാഹനമോ ഇവർക്ക് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെയാണ് മാത്യു കുഴൽനാടനെപ്പോലുള്ളവർ നടത്തുന്ന പോരാട്ടങ്ങൾ കോൺഗ്രസും, യുഡിഎഫും വേണ്ടത്ര ഏറ്റെടുക്കാത്തത്. ഇത് ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ട് അതിന്റെ പേരിൽ ജനങ്ങൾക്ക് ഖദറിട്ട കള്ളന്മാരോട് നീരസവും അമർഷവും പ്രതിഷേധവും ഉണ്ട്.

ഇവിടെ തകർന്നുപോകുന്നത് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും യുഡിഎഫ് എന്ന രാഷ്ട്രീയ ചേരിയുടെയും വിശ്വാസ്യതയാണ്. അത് തിരികെ പിടിക്കണമെങ്കിൽ നിങ്ങൾ ഷോൺ ജോർജിനെ കണ്ടുപഠിക്കണം. ഇത് ലേഖകന്റെ മാത്രം അഭിപ്രായമല്ല ജനങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ്. ഷോൺ ജോർജിനെക്കാൾ മനോഹരമായി ഈ ശൈലി പിന്തുടരുവാനും ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കുവാനും യുഡിഎഫ്, കോൺഗ്രസ് നേതാക്കൾക്ക് കഴിയും. പക്ഷേ അതിന് നിങ്ങൾ തയ്യാറാകാത്ത വരുമ്പോൾ അത് നിങ്ങളുടെ കഴിവുകേട് ആയിട്ടല്ല ജനം വിലയിരുത്തുന്നത് മറിച്ച് നിങ്ങളും ഇതേ ചക്കരക്കുടങ്ങളിൽ കയ്യിട്ടു നക്കിയിട്ടുണ്ടോ എന്ന സംശയമാണ് അവർക്കുണ്ടാകുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതും, മറ്റുള്ളവർ നിങ്ങളുടെ മണ്ണിൽ ചുവടുറപ്പിക്കുന്നത് തിരിച്ചറിയാനും അതിൽ കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുവാനും യുഡിഎഫിനും കോൺഗ്രസിനും കഴിയുന്നില്ലെങ്കിൽ മറ്റുപല സംസ്ഥാനങ്ങളിലും ഉണ്ടായ ദുർവിധി ഇവിടെയും ആവർത്തിക്കപ്പെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button