FlashInternationalLife StyleNews

“നിങ്ങളുടെ ‘മലം’ ദാനം ചെയ്യാം, ഒരു കോടിയിലധികം സമ്പാദിക്കാം”: വമ്പൻ ഓഫറുമായി അന്താരാഷ്ട്ര കമ്പനി; മലം വാങ്ങുന്നത് എന്തിന്? വിശദമായി വായിക്കുക.

ദിവസവും മലവിസർജ്ജനം നടത്തുന്നയാളാണോ നിങ്ങള്‍? എങ്കില്‍ വർഷം 1.40 കോടി രൂപ വരെ സമ്ബാദിക്കാം. വെറുതെ പറയുന്നതല്ല കേട്ടോ. മനുഷ്യ വിസർജ്ജ്യം നല്ല വില കൊടുത്ത് വാങ്ങുന്നത് ഹ്യൂമൻ മൈക്രോബ്‌സ് എന്ന സ്ഥാപനമാണ്. അമേരിക്കയും കാനഡയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനമാണ് മനുഷ്യന്റെ കുടലിനുള്ളിലുള്ള ബാക്ടീയകളും സൂക്ഷ്മജീവികളും എങ്ങനെയാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നതെന്ന് ഗവേഷണം നടത്തുന്നത്.

ad 1

മനുഷ്യർക്ക് വരാനുള്ള രോഗങ്ങളെ കുറിച്ചും ഈ പഠനങ്ങളിലൂടെ മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് ഹ്യൂമൻ മൈക്രോബ്‌സ് പറയുന്നത്. ഈ ഗവേഷണത്തിന്റെ ഭാഗാമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവർ മനുഷ്യന്റെ വിസർജ്യം ശേഖരിക്കുന്നത്. ഒരു സാംപിളിന് 500 ഡോളർ (ഏകദേശം 41,000 രൂപ) ആണ് ഇവർ നല്‍കി വരുന്നത്. ദിവസവും മലവിസർജനം നടത്തുന്നയാളാണെങ്കില്‍ അവർ ഒരു വർഷം 1.40 കോടി രൂപ വരെ നിങ്ങള്‍ക്ക് നല്‍കും. ലോകമെമ്ബാടുമുള്ള ആളുകളില്‍ നിന്ന് തങ്ങള്‍ ഇത്തരത്തില്‍ മലം സംഭാവനയായി സ്വീകരിക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പണം നിങ്ങള്‍ക്ക് ആവശ്യത്തിന് ഇല്ലെന്ന് തോന്നുകയാണെങ്കില്‍ അത് സ്വയം തീരുമാനിക്കാനുള്ള അവസരവുമുണ്ടെന്ന് കമ്ബനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ‘മലം ദാനം’ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് വെബ്‌സൈറ്റില്‍ ഒരു വീഡിയോയും അവർ നല്‍കിയിട്ടുണ്ട്. മനുഷ്യ വിസർജ്യത്തിന്റെ ആവശ്യകതയും അത് ഒരാളുടെ ജീവനെ എങ്ങനെ സംരക്ഷിക്കുമെന്നും ഈ വീഡിയോയില്‍ വ്യക്തമാക്കുന്നു.

ad 3

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഹോസ്റ്റ്-നേറ്റീവ് സൂക്ഷ്മാണുക്കളുള്ള 0.1 ശതമാനത്തില്‍ താഴെയുള്ള ആളുകളെ തിരിച്ചറിയാനും അവരെ വൈദ്യശാസ്ത്ര രംഗത്തുള്ളവരുമായും ഗവേഷകർ, ആശുപത്രികള്‍, വിവിധ ചികിത്സാ പരീക്ഷണങ്ങള്‍ നടത്തുന്നവർ എന്നിവരുമായി ബന്ധിപ്പിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്. ഗുരുതമായ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന രോഗികളെ ഇത് സൗഖ്യപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു. ഇതിന് പുറമെ പലവിധത്തിലുള്ള ദഹനസംബന്ധിയായ അസുഖങ്ങള്‍ കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകർ കരുതുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button