FlashKeralaMoneyNewsSocial

ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍; കടമെടുപ്പിന് കേന്ദ്രാനുമതി ആയില്ല ; ശമ്ബളം, പെൻഷൻ വിതരണം മുടങ്ങുമോ? ആശങ്കയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം:കേരളത്തിന് കടമെടുപ്പിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചില്ല. ഇന്ന് അനുമതി കിട്ടിയില്ലെങ്കില്‍ ഈമാസം കടമെടുക്കാനാവില്ല. അങ്ങനെ വന്നാല്‍ ശമ്ബളം, പെൻഷൻ വിതരണം താളംതെറ്റും. മേയ് അവസാനമായിട്ടും കടമെടുക്കാൻ അനുമതികിട്ടാത്തത് സാമ്ബത്തികവർഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ad 1

5000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി ചോദിച്ചപ്പോള്‍ 3000 കോടിയാണ് അനുവദിച്ചത്. ഇത് മേയ് ആദ്യത്തോടെ എടുത്തുകഴിഞ്ഞു.റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ചകളിലാണ് കടപ്പത്രലേലം. വരുന്ന ആഴ്ചയ്ക്കുള്ള ലേലത്തില്‍ പങ്കെടുക്കാൻ വെള്ളിയാഴ്ചകളിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഈ മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച 28ന് ആണ്. വെള്ളിയാഴ്ച അനുമതികിട്ടി വിജ്ഞാപനമിറക്കിയാലേ കടമെടുക്കാനാവൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

വർഷങ്ങളായി ശമ്ബളം, പെൻഷൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാനം കടമെടുക്കാറുണ്ട്. ഇങ്ങിനെയാണ് മാസംതോറുമുള്ള വരുമാനവിടവ് നികത്തിക്കൊണ്ടിരുന്നത്. ട്രഷറി ഇപ്പോള്‍ ഓവർഡ്രാഫ്റ്റിലാണ്. കേന്ദ്രത്തില്‍നിന്ന് നികുതിവിഹിതമായി 1500 കോടി എത്താനുണ്ട്. ഇത് കിട്ടിയാല്‍ ഓവർഡ്രാഫ്റ്റ് ഒഴിവാകും. ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന് ഉള്ളത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button