BusinessFeaturedFlashKeralaNews

വ്യവസായ സൗഹൃദ കേരളത്തിൽ തേയില പൊടി വില്പനയ്ക്കായി നറുക്കെടുപ്പ് നടത്തിയാൽ അതിനെതിരെ കേസ്; ബോബി ചെമ്മണ്ണൂരിനെ കേരള സർക്കാർ വേട്ടയാടുന്നത് എന്തിന്? ബോച്ചേ ടീ നറുക്കെടുപ്പ് തടയാനുള്ള സർക്കാർ അതിക്രമം ആർക്കുവേണ്ടി?

തന്റെ തേയില ബ്രാൻഡിന്റെ പ്രചാരണത്തിനായി ബോചെ ടി ലക്കി ഡ്രോ നടത്തി നിരവധി പേർക്ക് സമ്മാനങ്ങള്‍ നല്‍കുന്ന ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തതില്‍ വിവാദം കൊഴുക്കുന്നു. നിയമവിരുദ്ധമായി ലോട്ടറി നടത്തുന്നു എന്നാണ് സർക്കാർ ഉയർത്തുന്ന പ്രധാന ആക്ഷേപം. ആളുകൾ ബോച്ചേ ടി വാങ്ങുന്നതുകൊണ്ട് സംസ്ഥാന സർക്കാർ ലോട്ടറി വില്പന കുറയുന്നു എന്നും സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുന്നു എന്നുമാണ് ബോബി ചെമ്മണ്ണൂരിന് മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റാരോപണം.

ad 1

എന്നാൽ വ്യവസായ സൗഹൃദം എന്ന് നടിക്കുന്ന കേരളത്തിൽ ഒരു തേയില ബ്രാൻഡ് തങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തുന്ന നറുക്കെടുപ്പിനോട് സർക്കാർ കാണിക്കുന്ന അസഹിഷ്ണുത ന്യായീകരണമില്ലാത്തതാണ്. ഇത്തരത്തിൽ സമ്മാന പദ്ധതി ആവിഷ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങളോട് സർക്കാരിന്റെ ലോട്ടറി വരുമാനം കുറയുമെന്ന ആരോപണമുയർത്തി ശത്രുതാ മനോഭാവം പുലർത്തുകയും കേസെടുത്തു വേട്ടയാടുകയും ചെയ്താൽ സ്വകാര്യമേഖലയിലെ വ്യാപാര സാധ്യതകൾക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ അതിനെ കണക്കാക്കാനാവൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ചെയ്യാത്ത കുറ്റത്തിന് കേസെടുത്ത് വേട്ടയാടുന്നത് മദ്യവും ലോട്ടറിയും വിറ്റ് ചെലവ് കഴിക്കുന്ന ഗതികെട്ട സർക്കാർ

ad 3

ബോബി ചെമ്മണ്ണൂർ യഥാർത്ഥത്തിൽ ഒരു ഉദാഹരണം മാത്രമാണ്. സമസ്ത മേഖലകളിലും തകർച്ച നേരിടുന്ന സംസ്ഥാനത്ത് സ്വന്തം വീട് വിറ്റ് കടം വീട്ടാൻ ലോട്ടറി മോഡലിൽ ശ്രമം നടത്തിയവർക്കെതിരെയും സർക്കാർ നേരത്തെ കേസെടുത്തിട്ടുണ്ട്. വാണിജ്യ വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ലേബർ വകുപ്പിന്റെ പരിശോധനകളും, ആരോഗ്യവകുപ്പിന്റെ പരിശോധനകളും, പോലീസ് പരിശോധനകളും എല്ലാം കേരളത്തിൽ നടക്കുന്നത് പിഴ ഈടാക്കാൻ വേണ്ടി മാത്രമാണ്. ലോട്ടറിയുടെയും, മദ്യത്തിന്റെയും വരുമാനത്തിന് പുറമേ സർക്കാരിൻറെ ഒരു പ്രധാന വരുമാന സ്രോതസ്സ് തന്നെ ഇത്തരത്തിൽ ജനങ്ങളെ കുത്തിപ്പിഴിഞ്ഞു മേടിക്കുന്ന പിഴയാണ്.

ad 5

ഇത്തരത്തിൽ ജീവിക്കാൻ ഗദ്യന്തരം ഇല്ലാതെ നട്ടംതിരിയുന്ന ജനങ്ങൾക്ക് ബോച്ചേ ടി പോലുള്ള സംവിധാനങ്ങളിലൂടെ ഭാഗ്യം പരീക്ഷിക്കാനുള്ള അവസരം കൂടി നിഷേധിക്കുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നത് അത്യന്തം നാണക്കേടാണ്. സർക്കാർ നടത്തുന്ന ലോട്ടറിയെക്കുറിച്ച് പോലും പലപ്പോഴും വലിയ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ സത്യസന്ധമായി നറുക്കെടുപ്പ് നടത്തി പണം കൈമാറുന്ന ഒരു ഉൽപ്പന്നത്തിന്റെ വിപണന തന്ത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാവുന്നതല്ല.

ലോട്ടറി വിറ്റ് കാരുണ്യ പദ്ധതി നടപ്പാക്കിയ കേരളത്തിൽ ഇന്ന് നടപ്പാക്കുന്നത് ലോട്ടറി വിറ്റ് ധൂർത്തിനുള്ള പണം കണ്ടെത്തുന്ന സർക്കാർ നിലപാട്

നികുതിയായും, തീരുവയായും, സെസ്സായും, വർദ്ധിപ്പിച്ച സേവന ചാർജുകൾ ആയി ജനങ്ങളെ ഊറ്റിയെടുക്കുന്ന പണം സർക്കാർ ചെലവാക്കുന്നത് ധൂർത്തിനുവേണ്ടിയാണ് എന്നതാണ് വസ്തുത. കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക ഇനത്തിൽ കൊടുക്കാനുള്ളത്. വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനും ഖജനാവിൽ പണമില്ല. മറ്റ് വികസന ക്ഷേമ പെൻഷനുകൾക്ക് വേണ്ടി ചില്ലി കാശ് പോലും ചിലവഴിക്കാൻ സർക്കാരിന് താല്പര്യമില്ല. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കാരുണ്യ ലോട്ടറി പദ്ധതി നടപ്പിലാക്കി ലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സാ സഹായം ഒരുക്കിയ പാരമ്പര്യം കേരളത്തിലുണ്ട്.

ഭരണാധിപൻ എന്ന നിലയിൽ കെഎം മാണിയുടെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നായിയാണ് കാരുണ്യ ലോട്ടറിയെ കണക്കാക്കുന്നത്. എന്നാൽ ഇന്ന് മാണിയുടെ മകൻ ഇടതുമുന്നണിയിൽ പ്രമുഖ ഘടകകക്ഷിയായിരിക്കുമ്പോൾ കാരുണ്യ പദ്ധതി അട്ടിമറിച്ചു എന്ന് മാത്രമല്ല ലോട്ടറി വിറ്റ് കിട്ടുന്ന പണം ധൂർത്തടിക്കുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ പോലും ജോസ് കെ മാണി ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് എം നേതാക്കൾക്ക് കഴിയുന്നില്ല എന്നതും നിരാശാജനകമാണ്.

വാദങ്ങൾ ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിക്ക് വേണ്ടിയല്ല, കേരളത്തിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുന്ന വ്യാപാര, വാണിജ്യ സംരംഭങ്ങൾക്ക് വേണ്ടി

ഈ വാദങ്ങളും വിമർശനങ്ങളും ഒന്നും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയെ വെള്ളപൂശാൻ അല്ല. ഈ പോരാട്ടം കേരളത്തിൽ നിലനിൽപ്പിനായി പെടാപ്പാടുപെടുന്ന വ്യാപാര വാണിജ്യ സംരംഭങ്ങൾക്ക് വേണ്ടിയാണ്. കേസെടുത്തു സംരംഭങ്ങളുടെ നൂതനങ്ങളായ വിപണന തന്ത്രങ്ങളെ നേരിടുന്ന സർക്കാർ നിലപാടിനെതിരാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ്. പിണറായി സർക്കാരിന് ജീവിതം ഗതിമുട്ടി പോയ കേരള ജനതയുടെ പ്രതിഷേധമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button