ബംഗളുരു: കന്നഡ സിനിമ – സീരിയല്‍ നടന്‍ സതീഷ് വജ്രയെ (36) കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ‌തീഷിന്റെ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ രണ്ടാം നിലയിലെ വീടിന്റെ പൂട്ടില്‍ രക്തക്കറ കണ്ട് സംശയിച്ചാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്.കഴിഞ്ഞ വര്‍ഷം സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. സതീഷിന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇവരുടെ കുട്ടി ഭാര്യയുടെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു. കുട്ടിയെ തിരികെവാങ്ങാന്‍ സതീഷ് ശ്രമിച്ചത് വീണ്ടും വഴക്കിന് കാരണമായി.

ഭാര്യയുടെ ഇളയ സഹോദരന്‍ സുദര്‍ശനും മറ്റൊരാളും ചേര്‍ന്ന് സതീഷിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ തുടക്കം. നിരവധി സീരിയലിലും വേഷമിട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക