ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫയെ വധിച്ച്‌ മാലി സായുധസേന . ഹിഗ്ഗോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബു ഹുസൈഫ, ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 5 മില്യണ്‍ ഡോളർ വരെ പാരിതോഷികം നല്‍കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചിരുന്നു.

മൊറോക്കൻ വംശജനായ ഹുസൈഫ 2017 ല്‍ നൈജറില്‍ നാലു യുഎസ് സൈനികർ അടക്കം കൊല്ലപ്പെട്ട ആക്രമണങ്ങളിലെ സൂത്രധാരനാണ് . മാലി, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങള്‍ വിമത ഗ്രൂപ്പുകളെ നേരിടാൻ സംയുക്ത സേന രൂപീകരിച്ച്‌ ആഴ്ചകള്‍ക്ക് ശേഷമാണ് ഐ എസ് നേതാവിന്റെ കൊലപാതകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് പശ്ചിമാഫ്രിക്കൻ രാജ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റുമായും അല്‍-ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളോട് നിരന്തരം പോരാടുകയാണ്.മാലിയുടെ വടക്കൻ മേഖലയില്‍ വച്ചാണ് അബു ഹുസൈഫയെ കൊലപ്പെടുത്തിയതെന്ന് ടുവാരെഗ് സായുധ സംഘത്തിന്റെ നേതാവ് മൂസ അഗ് അചരടൗമാൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക