2023-ലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. ഈ വില്‍പ്പനയുടെ ആദ്യ ദിവസം കമ്ബനിയുടെ പ്രൈം അംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ആമസോണ്‍ പ്രൈം ഡേ സെയിലിലെ ഷോപ്പിംഗ് കൂടാതെ, പ്രൈം അംഗത്വത്തില്‍ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. യോഗ്യമായ ഇനങ്ങള്‍ സൗജന്യമായും വേഗത്തിലുള്ള ഡെലിവറിയും, ടിവി ഷോകള്‍/സിനിമകള്‍ എന്നിവയുടെ അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ആമസോണ്‍ പ്രൈം അംഗത്വം പ്രതിമാസം 179 രൂപയ്‌ക്കോ അല്ലെങ്കില്‍ പ്രതിവര്‍ഷം 1,499 രൂപയ്‌ക്കോ ലഭ്യമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈം അംഗത്വവും സൗജന്യമായി ലഭിക്കും. Vodafone-Idea, Airtel to BSNL എന്നിവയുടെ ചില പ്ലാനുകള്‍ക്കൊപ്പം സൗജന്യ ആമസോണ്‍ പ്രൈം അംഗത്വം വാഗ്ദാനം ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക്:

യര്‍ടെല്‍ താങ്ക്സ് റിവാര്‍ഡ് പ്രോഗ്രാമിന് കീഴില്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ ആമസോണ്‍ പ്രൈം അംഗത്വവും വാഗ്ദാനം ചെയ്യുന്നു. പ്രൈം അംഗത്വമുള്ള ഏറ്റവും കുറഞ്ഞ പ്ലാന്‍ 699 രൂപയാണ്. ഇതില്‍ ഉപയോക്താക്കള്‍ക്ക് 56 ദിവസത്തെ വാലിഡിറ്റിയും പ്രൈം അംഗത്വത്തിന്റെ ആനുകൂല്യവും ലഭിക്കും. അതേസമയം, 399 രൂപ, 499 രൂപ, 999 രൂപ, 1199 രൂപ, 1499 രൂപ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും ഈ സൗകര്യം നല്‍കും.

വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക്:

വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്‍കുന്നു. 501 രൂപ, 701 രൂപ, 1101 രൂപ എന്നിവയാണ് ഈ പ്ലാനുകള്‍. 999 രൂപയുടെയും 1149 രൂപയുടെയും പ്ലാനുകള്‍ക്കൊപ്പവും ഈ സൗകര്യം നല്‍കിയിരിക്കുന്നു.

BSNL ഉപയോക്താക്കൾക്ക്:

BSNL അതിന്റെ ഉപയോക്താക്കള്‍ക്ക് 399 രൂപയ്ക്കും അതിനുമുകളിലും ഉള്ള മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, ഈ സൗകര്യം 749 രൂപയ്ക്കും അതിനുമുകളിലും ഉള്ള ബ്രോഡ്‌ബാന്‍ഡ് പ്ലാനുകളിലും ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കുന്നതിന് പോസ്റ്റ്പെയ്ഡ് പ്ലാന്‍ സജീവമായ നിലയിലായിരിക്കണം. ബിഎസ്‌എന്‍എല്‍ സേവന നമ്ബറുകള്‍ക്ക് ഈ സൗജന്യ ഓഫര്‍ ബാധകമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക