കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്.

കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറങ്കടലില്‍വെച്ച്‌ ഇറാനിയൻ ബോട്ട് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോട്ടിലുണ്ടായിരുന്ന ആറുപേരും ഇറാനില്‍ മത്സ്യബന്ധത്തിന് പോയവരായിരുന്നു. എന്നാല്‍, ബോട്ടുടമ ശമ്ബളം പോലും കൊടുക്കാതെ ചൂഷണംചെയ്തെന്നാണ് ഇവരുടെ പരാതി. തുടർന്ന് രക്ഷപ്പെട്ടെത്തിയപ്പോഴാണ് ഇവരെ പുറങ്കടലില്‍വെച്ച്‌ കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ബോട്ട് കൂടുതല്‍ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുപോയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക