സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി ഭർത്താവ് കിരൺ കുമനാറിന്റെ അച്ഛൻ സഹാശിവൻ പിള്ള രംഗതത്ത്. വിവാഹത്തിന് വിസ്മയയുടെ കുടുംബം നൽകാമെന്നേറ്റ അത്രയും സ്വർണം നൽകിയില്ലെന്നു കാറിനെ ചൊല്ലി വിസ്മയയുമായി മകൻ വഴക്കിട്ടിരുന്നതായും സദാശിവൻപിള്ള പറയുന്നു.

സ്ത്രീധനമായി മകൻ ആഗ്രഹിച്ച കാറല്ല അവർ നൽകിയത്. കാറിനെ ചൊല്ലി വഴക്കുണ്ടായിട്ടും പ്രശ്‌ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാർ ശ്രമിച്ചില്ല. സ്വർണത്തിന്റെ പേരിൽ കിരൺ വഴക്കിട്ടിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.

വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭർത്താവ് കിരൺ കുമാർ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നതെന്നും കിരൺ പൊലീസിനോട് സമ്മതിച്ചു.

അതേസമയം വിസ്മയ അയച്ച വാട്‌സ്ആപ്പിലെ ചിത്രങ്ങൾ നേരത്തെ മർദിച്ചതിന്റെ ആണെന്നും കിരൺ പൊലീസിന് മൊഴി നൽകി.വിസ്മയ മരിക്കുന്ന അന്ന് രാത്രി മർദിച്ചിരുന്നില്ല. എന്നാൽ പുലർച്ചെ രണ്ടു മണിക്ക് വഴക്കുണ്ടായി. ഇതേത്തുടർന്ന് വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞെങ്കിലും നേരം പുലരട്ടെ എന്ന് താൻ പറഞ്ഞതായും കിരൺ പൊലീസിനോട് പറഞ്ഞു.വഴക്കിനെ തുടർന്ന് വിസ്മയ ടോയ്‌ലെറ്റിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കിരൺ പൊലീസിനോട് പറഞ്ഞത്.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് താൻ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.സംഭവത്തിൽ കിരണിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുമെന്നും, അവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക