തൃശൂര്‍: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണവുമായി കടന്നു കളഞ്ഞു.താഴെ കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന റൂബി ഗോള്‍ഡില്‍ ആഭരണം വാങ്ങാനായി എത്തിയ ഇരുപത് വയസ് പ്രായം തോന്നിക്കുന്ന യുവാവ് ആണ് പട്ടാപകല്‍ ജീവനക്കാരനെ കബളിപ്പിച്ച്‌ സ്വര്ണാഭരണവുമായി മുങ്ങിയത്.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂവല്ലരിയില്‍ എത്തിയ യുവാവ് ആവശ്യപ്പെട്ട മോഡല്‍ ആഭരണം എടുക്കാനായി ജീവനക്കാരന്‍ തിരി‍ഞ്ഞ സമയത്തിനുള്ളില്‍ തുലാസില്‍ വച്ചിരുന്ന ആഭരണം കൈക്കലാക്കി. തുടര്‍ന്ന് മാതാവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി മുങ്ങി. തൊട്ടുപിന്നാലെ കവര്‍ച്ച നടന്ന വിവരം ജീവനക്കാര്‍ മനസിലാക്കിയെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. ഉടമയുടെ പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക