തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ആയുര്‍വേദ ചികിത്സക്ക് ചെലവായ തുക അനുവദിച്ചു. 18,660 രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തില്‍ 2023 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21വരെയായിരുന്നു ആന്റണി രാജുവിന്റെ ചികിത്സ.

മുന്‍ മന്ത്രിയുടെ മകളും ആയുർവേദ സമാജത്തില്‍ പത്ത് ദിവസത്തെ ചികിത്സ തേടിയിരുന്നു. മകളുടെ ചികിത്സക്ക് ചെലവായ 13150 അനുവദിക്കണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു.മു ന്‍ മന്ത്രിയുടെയും മകളുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച്‌ പൊതുഭരണ വകുപ്പില്‍ നിന്ന് ഇന്ന് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചികിത്സക്ക് സർക്കാർ ഖജനാവില്‍ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ക്ഷേമപെൻഷൻ അടക്കം മുടങ്ങിയിട്ട് മാസങ്ങളായി. സമസ്ത മേഖലകളിലും ചെലവ് ചുരുക്കൽ ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതൊന്നും സർക്കാരിന് വേണ്ടപ്പെട്ടവർക്ക് ബാധകമല്ല എന്ന രീതിയിലാണ് ചില കാര്യങ്ങളുടെ നീക്കുപോക്ക് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക