പാലക്കാട് ശ്രീക്യഷ്ണപുരത്ത് തെരുവ് നായകളെ കൊല്ലാന്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍ സ്ഥാപിച്ച വൈദ്യുതി പ്രവഹിക്കുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിക്കുന്നത്. വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദരന്‍റെ മക്കള്‍ സ്ഥാപിച്ച കെണിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം.ബിനീഷ് പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക