കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍.സുരേന്ദ്രനെ നേരത്തെ മാറ്റണമായിരുന്നെന്നും ഇടപെടേണ്ട സമയത്ത് കേന്ദ്രനേതൃത്വം ഇടപെട്ടില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പി പുനഃസംഘടന വൈകരുത്. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്ന് പി.പി. മുകുന്ദന്‍ പറഞ്ഞു.സംഘടനാ സംവിധാനം നിര്‍ജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദന്‍ അറിയിച്ചു. കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദന്‍ വ്യക്തമാക്കി.അതേസമയം ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി ദില്ലിയില്‍ എത്തും. അതേസമയം പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത ഉള്ളവരില്‍ സുരേഷ് ഗോപിയും ഉണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദേശിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക