പുതുവര്‍ഷം ആഘോഷിക്കാന്‍ ഷിംലയിലേക്ക് യാത്ര തിരിച്ച നാല് യുവാക്കളുടെ കാര്‍ ഡല്‍ഹി- ചണ്ഡീഗഡ് ദേശീയ പാതയില്‍ അപകടത്തിപ്പെട്ട് ഒരാള്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ അംബാല കന്റോണ്‍മെന്റിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. നാല് യുവാക്കളും ഗുരുഗ്രാം സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ കാര്‍ അംബാല കന്റോണ്‍മെന്റിന് സമീപം ട്രക്കില്‍ ഇടിക്കുകയായിരുന്നു. ദീപക് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ ഇയാളുടെ സുഹൃത്തുക്കളാണ്. റിത്വിക്, ചിരാഗ് പ്രകാശ്, തുഷാര്‍ എന്നിവരായിരുന്നു മറ്റു യാത്രക്കാര്‍. തുഷാറാണ് വാഹനം ഓടിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രക്കാരിലൊരാള്‍ അതിവേഗ ഡ്രൈവ് ചിത്രീകരിക്കുന്നതിനിടെ അവരുടെ വാഹനം ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയില്‍ യുവാക്കള്‍ കാര്‍ അമിതവേഗതയില്‍ ഓടിക്കുകയും ഹൈവേയില്‍ വെച്ച്‌ പെട്ടെന്ന് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക