ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിലേക്ക് ഹൂത്തി സൈന്യവും. കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ ചെങ്കടല്‍ തീരത്ത് വെച്ച്‌ ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേള്‍ഡ് ഒബ്‌സര്‍വര്‍ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. ഹെലികോപ്ടറില്‍ പറന്നിറങ്ങിയ ഹൂത്തി വിമതര്‍ തോക്കുമായി ഇസ്രായേലിന്റെ ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്.

ഇവര്‍ പ്രിയപ്പെട്ട ഗാസ, ഞങ്ങളുടെ നിന്റെ സേവനത്തിനായി ഉണ്ട് എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഹെലികോപ്ടറില്‍ പലസ്തീന്‍ പതാകയുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇസ്രായേലിന്റെ കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപ്പല്‍ വഴിതിരിച്ച്‌ വിടാന്‍ ഇവര്‍ ക്രൂവിനോട് ആവശ്യപ്പെടുകയായിരുന്നു. യെമന്‍ തുറമുഖമായ ഹുദൈയിലേക്കാണ് ഈ കപ്പല്‍ കൊണ്ടുപോയത്. അതേസമയം ഇവര്‍ വെടിയുതര്‍ത്തിരുന്നില്ല. ഇസ്രായേലുമായി പ്രശ്‌നമില്ലാതിരുന്നു രാജ്യങ്ങളിലൂടെയാണ് ഇവ സഞ്ചരിച്ചിരുന്നത്. എന്നാല്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയ വിഷയം വലിയ പ്രശ്‌നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിനുള്ള വഴിയൊരുക്കിയേക്കാം എന്നാണ് ആശങ്ക.ഹൂത്തി വക്താവ് യഹ്യാ സരി ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു. ചെങ്കടലിലോ, ഞങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കുന്നിടത്തോ ഉള്ള ഇസ്രായേലി കപ്പലുകളെ പിടിച്ചെടുക്കാന്‍ ഒരു മടിയും കാണിക്കില്ലെന്ന് നേരത്തെ തന്നെ ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ്. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുടെ കപ്പലാണിതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിലെ ബാബ അല്‍ മണ്ഡപ് പ്രമുഖമായ ചെക്‌പോയിന്റാണ്. ഇതുവഴി വര്‍ഷത്തില്‍ 17000ത്തോളം കപ്പലുകള്‍ കടന്നുപോകുന്നുണ്ട്. ഇവിടെ വെച്ചാണ് ഇസ്രായേലിന്റെ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.

അതേസമയം ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പല്‍ ബഹാമാസ് പതാകയുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. ജാപ്പനീസ് കമ്ബനിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതിന് ഉടമ ബള്‍ഗേറിയക്കാരനാണെന്നും, അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൂ അംഗങ്ങള്‍ ഇതിലുണ്ടായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കപ്പലുകള്‍ ഇതുപോലെ ഹൂത്തികള്‍ ഇനിയും പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക