തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വേണുഗോപാല്‍ തന്നെയാണ് ഫോണ്‍ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്നാണ് പറയുന്നത്. തന്റെ നമ്ബറില്‍ നിന്ന് സംശയകരമായ കോളുകള്‍ വരികയാണ് റിപ്പോര്‍ട്ട് ചെയ്യണമെന്നും വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു .സംഭവത്തില്‍ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രന്‍, ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ വന്ന കോളുകളുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉടനടി നടപടിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. പരാതിയുടെ പകര്‍പ്പ് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക