തിരുവനന്തപുരം: കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് ആര്‍എസ്‌എസിന്റെ പേജിനെ ഫോളോ ചെയ്തത് വിവാദത്തില്‍. Rashtriya Swayamsevak Sangh (RSS) എന്ന ഔദ്യോ​ഗിക പേജാണ് കെഎസ്‌ഇബിയുടെ വെരിഫൈഡ‍് പേജ് ഫോളോ ചെയ്തത്. 5,57,000 പേര്‍ ഫോളോ ചെയ്യുന്ന കെഎസ്‌ഇബിയുടെ പേജ് ഫോളോ ചെയ്യുന്ന 31 പേരെയാണ് ഫോളോ ചെയ്യുന്നത് ഇതിലാണ് ആര്‍എസ്‌എസ് പേജും ഉള്‍പ്പെട്ടത്.

എന്നാല്‍ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആര്‍എസ്‌എസ് പേജ് കെഎസ്‌ഇബി അണ്‍ഫോളോ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള പൊലീസ്, കേരള സ്റ്റേറ്റ് പൊലീസ് ചീഫ്, ഫുഡ് സേഫ്റ്റി കേരള, ആരോ​ഗ്യ കേരളം, തൃശൂര്‍ ജില്ലാ കലക്ടര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ പേജുകളാണ് നിലവില്‍ കെഎസ്‌ഇബി ഫോളോ ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോകും ഇടത് സംഘടനാ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ വിവാദം. വൈദ്യുതി ബോര്‍ഡിന്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ മാസം 31 ന് തിരുവനന്തപുരത്ത് നടന്ന പ്രഭാഷണ പരമ്ബര ഉദ്ഘാടനം ചെയ്തത് സംഘപരിവാര്‍ അനുഭാവിയായ ശ്രീ എം ആയിരുന്നു. ഇതിനെതിരെ സിഐടിയു രം​ഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക