പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളില്‍ ശാസ്ത്രീയ സം​ഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി പിന്നീട് സിനിമയില്‍ പിന്നണി ​ഗായികയായി. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആര്‍. റഹ്മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.

അലൈപായുതേ എന്ന ചിത്രത്തില്‍ അലൈപായുതേ എന്ന ​ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലന്‍ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവള്‍ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ​ഗാനങ്ങളാണ് അവര്‍ സം​ഗീത ലോകത്തിന് സമ്മാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക