കടുത്ത വേനലിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവ് നൽകി ഹൈക്കോടതി. ബാർ അസോസിയേഷൻ നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഇന്നലെ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർ വെള്ള ഷർട്ടും ബാൻഡും ധരിച്ചാൽ മതിയാകും. ഹൈക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് കറുത്ത ഗൗൺ ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. കാലാവസ്ഥ പ്രവചനങ്ങൾ പോലെ വേണ്ടത്ര വേനൽ മഴ ലഭിക്കുന്നില്ല. പ്രതിദിന വൈദ്യുതി ഉപയോഗവും ദിനംപ്രതി റെക്കോർഡുകൾ ഭേദിക്കുകയാണ്. പകൽ പതിനൊന്ന് മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് വെയില് ഏൽക്കരുത് എന്ന കാലാവസ്ഥ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക