തിരുവനന്തപുരം: ജൂനിയര്‍ വക്കീലന്മാര്‍ക്ക് ത്രീ ഫോര്‍ത്തും സ്ലീവ് ലെസും നിരോധിച്ച്‌ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ബാറിലെ ജൂനിയര്‍ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച്‌ നിരന്തരം പരാതികള്‍ ബാര്‍ അസോസിയേഷന് ലഭിക്കുന്നു. ചില ജൂനിയര്‍ വക്കീലന്മാരുടെ ഭാഗത്ത് നിന്ന് ബഹുമാനമില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നു എന്നും നോട്ടീസില്‍ പറയുന്നു.

Image and news courtsey: News18 Malayalam

ബാറിലെ ചില ജൂനിയര്‍ അംഗങ്ങളുടെ ഉദാസീന മനോഭാവം, മുതിര്‍ന്ന അഭിഭാഷകരോട് കാണിക്കുന്ന അനാദരവുള്ള പെരുമാറ്റം, കാഷ്വല്‍ ഡ്രസ്സിംഗ് രീതി, കോടതികളിലെ സബ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായ പരാതികള്‍. ചില ജൂനിയര്‍ അഭിഭാഷകര്‍ ത്രീ-ഫോര്‍ത്ത്, സ്ലീവ് ലെസ് ബ്ലൗസ് എന്നിവ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇത് ഞങ്ങളുടെ തൊഴിലിന്റെ നിര്‍ബന്ധിത ഡ്രസ്സിംഗ് കോഡിനെ അനാദരിക്കുന്നതാണ്. നേരത്തെ തന്നെ ഇതിനായി നോട്ടീസ് നല്‍കിയിരുന്നു എന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക