സംസ്ഥാനത്തെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡ് കേരള ഹൈക്കോടതി പരിഷ്കരിച്ചു. ഇതുവരെ നിര്‍ബന്ധമാക്കിയിരുന്ന സാരിക്കും ബ്ലൗസിനും പുറമേ, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സല്‍വാര്‍ കമീസോ ബ്ലൗസ്/ഷര്‍ട്ട്, മുഴുവൻ നീളമുള്ള ട്രൗസര്‍/പാവാട എന്നിവ ധരിക്കാനുള്ള അനുമതി ഉണ്ടായിരിക്കും.

എപ്പോഴും എളിമയും ലളിതവും ഒരു ജുഡീഷ്യല്‍ ഓഫീസറുടെ അന്തസ്സിനു യോജിച്ചതുമായ കറുപ്പും വെളുപ്പും വസ്ത്രം ആയിരിക്കണംഎന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.മാറുന്ന കാലാവസ്ഥയും കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കാരണം വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനാണ് ഡ്രസ് കോഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക