ജനുവരി പതിനേഴിനാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെ വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് സൂചന. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബ്ബില്‍ ഭാഗ്യയുടേയും ശ്രേയസിന്റെ സംഗീത് ചടങ്ങുകള്‍ നടന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമാ മേഖലയില്‍ അഹാന കൃഷ്ണ, വിന്ദുജ മേനോൻ എന്നിവര്‍ പരിപാടിക്കെത്തി. പച്ച ലെഹങ്കയായിരുന്നു ഭാഗ്യയുടെ ഔട്ട്ഫിറ്റ്. ശ്രേയസ് പര്‍പ്പ്ള്‍ കുര്‍ത്തയിലാണ് തിരഞ്ഞെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Bhagya suresh gopi Wedding Party Today 🌟❤❤❤❤❤❤❤ #SureshGopi #radhikasureshgopi Radhika Suresh Gopi

Posted by Live Frames on Friday, 12 January 2024

മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. കഴിഞ്ഞ ജൂലൈയിലാണ് ശ്രേയസിന്റേയും ഭാഗ്യയുടേയും വിവാഹനിശ്ചയം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക