മേജർ ലീഗ് സോക്കറില്‍ ഇന്റർ മയാമിക്ക് സമനില. ഇന്ന് ലയണല്‍ മെസ്സി സബ്ബ് ആയി കളത്തില്‍ ഇറങ്ങിയെങ്കിലും വിജയിക്കാൻ ഇന്റർ മയാമിക്കായില്ല. കോളറഡോ റാപ്പിഡ്സിനെ നേരിട്ട ഇന്റർ മയമി 2-2 എന്ന സമനിലയാണ് വഴങ്ങിയത്. ലയണല്‍ മെസ്സി ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സബ്ബായാണ് ഇറങ്ങിയത്.

45ആം മിനിറ്റില്‍ നവ്വാറോ ഒരു പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് കോളറാഡോയ്ക്ക് ലീഡ് നല്‍കി. മെസ്സി ഇറങ്ങിയതോടെ ഇൻറർ മിയാമിക്ക് കരുത്ത് കൂടി. 58ആം മിനുട്ടില്‍ ലയണല്‍ മെസ്സി ഗോള്‍ അടിച്ചു കളി സമനിലയില്‍ ആക്കി. പിന്നാലെ ഫോണ്‍സ് കൂടെ ഗോള്‍ നേടിയതോടെ ഇന്റർ മയാമി 2-1ന് മുന്നിലെത്തി. 88ആം മിനിറ്റ് വരെ ഈ ലീഡ് തുടർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

88ആം മിനുട്ടില്‍ കോള്‍ ബസറ്റ് നേടിയ ഗോളില്‍ കോളറാഡോ സമനില നേടി. ഇന്റർ മയാമിക്ക് അവസാന നാല് മത്സരങ്ങളും വിജയിക്കാൻ ആയിട്ടില്ല. ലീഗില്‍ എട്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 12 പോയിന്റ് മാത്രമാണ് ഇന്റർ മയാമിക്ക് ഉള്ളത്. എതിർ ടീമിലെ പ്രതിരോധനിരകാത്ത നാല് താരങ്ങളെ നോക്കു കുത്തിയാക്കി മെസ്സി നേടിയ ഉജ്ജ്വല ഗോൾ തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ്. മെസ്സി മാസ്മരിക ഗോൾ നേടുന്ന വീഡിയോ ദൃശ്യങ്ങൾ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക