പാനൂര്‍ ബോംബ് നിര്‍മാണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി. സംഭവത്തില്‍ കസ്റ്റഡിയിലുള്ള അമല്‍ എന്നയാളാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച്‌ നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവിന്റെ ആരോപണം. റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ വീഡിയോ സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

പാനൂർ ബോംബ് നിർമ്മാണത്തില്‍ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച്‌ മുന്നില്‍ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി അമലാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച്‌ നയിക്കുന്നതെന്നും കുറിപ്പില്‍ പ്രകാശ് ബാബു പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോംബെടാ ഇത് ബോംബെടാ…. സഖാവ് എം വി ഗോവിന്ദൻ മാസ്റ്ററോടാ… ഇനി കിളി പോയി ഇത് ലഷ്കർ ഇ തോയിബ മാർച്ചാണെന്ന് മാത്രം പറയരുതേ… പാനൂർ ബോംബ് നിർമ്മാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ.. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റ് ചെയ്ത പുണ്യാളൻ സഖാവ് അമൽ… മുഖ്യപ്രതി……

Posted by Adv Prakash Babu on Sunday, April 7, 2024

കുറിപ്പിന്റെ പൂർണ്ണ രൂപം: ബോംബെടാ ഇത് ബോംബെടാ. സഖാവ് എംവി ഗോവിന്ദൻ മാസ്റ്ററോടാ. ഇനി കിളി പോയി ഇത് ലഷ്കർ ഇ തോയിബ മാർച്ചാണെന്ന് മാത്രം പറയരുതേ. പാനൂർ ബോംബ് നിർമ്മാണത്തില്‍ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച്‌ മുന്നില്‍ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റ് ചെയ്ത പുണ്യാളൻ സഖാവ് അമല്‍. മുഖ്യപ്രതി…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക