പലരും ഒരു രോഗമോ പാപമോ ആയി കാണുന്ന ഒന്നാണ് സ്വപ്നസ്ഖലനം. പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും സ്വപ്‌നസ്ഖലനമുണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, പുരുഷന്മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സ്ത്രീകളിലെ സ്വപ്നസ്ഖലനം.ലൈംഗിക വികാരമുണ്ടാവുമ്ബോള്‍ പ്രത്യേകിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്ബ് സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍ ലൈംഗികാവയവങ്ങളില്‍ ലുബ്രിക്കേഷനുവേണ്ടി ഉല്‍പാദിപ്പിക്കപ്പെടും .

ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും. വികാരസമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്. ലൈംഗിക ബന്ധം എളുപ്പമാക്കാനുള്ള ലുബ്രിക്കേഷനുവേണ്ടി മാത്രമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഈ പ്രക്രിയയെ സ്ഖലനം എന്ന് വിശേഷിപ്പിക്കാനുമാവില്ല. എന്നാല്‍ ഇത്തരം അനുഭവം ഉറക്കത്തിലും സംഭവിക്കാം. സ്ത്രീകളില്‍ ഉറങ്ങുമ്ബോള്‍ സെക്‌സ് ഉത്തേജനമുണ്ടാകുകയും ഇതുവഴി വജൈനയില്‍ ലൂബ്രിക്കേഷനുണ്ടാകുകയും ചെയ്യും. ഇതിലൂടെ ഓര്‍ഗാസമെന്ന തോന്നലുണ്ടാകാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉറക്കത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വജൈനല്‍ ഭാഗത്തേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇതാണ് സ്ത്രീകളില്‍ ഇത്തരമൊരു അവസ്ഥ വരുത്തുന്നത്. ചില സ്ത്രീകളില്‍ ഒരു രാത്രിയില്‍ തന്നെ ഇത് പലവട്ടം സംഭവിയ്ക്കാറുമുണ്ട്. ജേര്‍ണല്‍ ഓഫ് സെക്‌സ് റിസര്‍ച്ച്‌ നടത്തിയ പഠനത്തില്‍ 37 ശതമാനം സ്ത്രീകള്‍ക്കും ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടാകുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക