മദ്യപിച്ച് ലക്ക് കെട്ട യുവതികള്‍ തമ്മില്‍ കയ്യാങ്കളി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഫീനിക്സ് പലാസിയോ മാളില്‍ ഫെബ്രുവരി 15- ന് രാത്രിയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടത് പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു.

മാളില്‍ നടന്ന പാര്‍‌ട്ടിക്കിടെ പുറത്തിറങ്ങിയ ഒരു കൂട്ടം പുരുഷന്മാരും രണ്ട് മൂന്ന് സ്ത്രീകളും ഒരു കോറിഡോറില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.ഇതിനിടയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ പരസ്പരം ഉന്തുതള്ളും നടക്കുന്നതിനിടെയില്‍ മറ്റൊരു സ്ത്രീ ഹിന്ദിയില്‍ അസഭ്യം പറയുന്നു.പിന്നാലെ ഇവര്‍ ലോബിയിലേക്ക് പോയി. അവിടെ വച്ച്‌ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തര്‍ക്കം രൂക്ഷമാകുകയും ആളുകള്‍ പരസ്പരം അസഭ്യം വിളിക്കുകയും ചെയ്യുമ്ബോഴും സെക്യൂരിറ്റിക്കാര്‍ പ്രശ്നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.പലാസിയോയിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.പാർട്ടിക്കിടെ കാമുകന്മാരെ ചൊല്ലിയുള്ള തർക്കമാണ് യുവതികള്‍ പരസ്പരമുള്ള കൈയ്യാങ്കളിയിലേക്ക് മാറിയതെന്നാണ് റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക