മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസം മുമ്ബ് ഉദ്ഘാടനം ചെയ്ത മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഐസലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിംഗ് ആണ് തകർന്നു വീണത്. ഫെബ്രുവരി 16-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈൻ വഴി ചെയ്തത്.

ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 1.89 കോടി രൂപ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൃശൂർ ഡിസ്ട്രിക്‌ട് ലേബർ കോണ്‍ട്രാക്‌ട് സൈസൈറ്റിയായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടത്തിന്റെ നിർമ്മാണ സമയത്ത് അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇതുപോലുള്ള കെട്ടിടങ്ങള്‍ നിർമ്മിച്ചിട്ടുണ്ട്. അതും പരിശോധിക്കണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോടികള്‍ മുടക്കിയെന്ന് സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന പല കെട്ടിടങ്ങളുടെയും നിർമ്മാണ സമയത്ത് അഴിമതികള്‍ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക