പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് പിടിയിലായത്. ഇയാളെ കോയമ്ബത്തൂരിലെ ബന്ധു വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഹേമാംബിക നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭര്‍ത്താവിന്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗാര്‍ഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.മനുവും ശ്രുതിയും (24) ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു.മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതല്‍ കാണാതായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക