ന്യൂഡല്‍ഹി: കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം. കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. ‘അടുത്ത 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ യോഗം ചേരും’- പേര് വെളിപ്പെടുത്താതെ ഒരു നേതാവ് പ്രതികരിച്ചു.

മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അധികാരത്തില്‍ ഉണ്ടായിരുന്ന പഞ്ചാബിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ആംആദ്മിയാണ് ജയിച്ചത്. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലും തോല്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോണിയാ ഗാന്ധിയുടെ യോഗത്തിന് മുമ്ബ് തന്നെ വിമത നേതാക്കളുടെ യോഗം ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ രംഗത്തെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലും തോല്‍വി സംഭവിച്ചതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം വീണ്ടും ബലപ്പെടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക