തിരുവനന്തപുരം: ഇടതു പാർട്ടികള്‍ക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ഇടതു പാർട്ടികള്‍ക്ക് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമാകും. അപ്പോള്‍ തെരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടമാകും.

പാർട്ടി ചിഹ്നം നഷ്ടമായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്നും എ.കെ. ബാലൻ മുന്നറിയിപ്പ് നല്‍കി. സൈക്കിള്‍ പോലുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവർക്ക് അനുവദിച്ചിട്ടുണ്ട്. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എ.കെ. ബാലൻ പറഞ്ഞു. പ്രതിപക്ഷം പുല്ലൂട്ടിയില്‍ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ ബാലൻ ചതിയൻമാരുടെ പാർട്ടിയാണ് കോണ്‍ഗ്രസെന്നും ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോണ്‍ഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. പാർട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് എ.കെ. ബാലൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ ശില്‍പശാലയിലായിരുന്നു ബാലന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക