ജീവിത പ്രാരബ്ധങ്ങളോട് പടവെട്ടി ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ ഒരു ഉദ്യോഗാർഥി. വിദ്യാഭ്യാസം കൊണ്ട് ജീവിതത്തോട് പൊരുതിനില്‍ക്കാന്‍ തീരുമാനിച്ചതാണ് നീനു. സര്‍ക്കാര്‍ പക്ഷേ, ഈ യുവതിയെ തോല്‍പ്പിക്കുകയാണ്! പി.എസ്.സി നടത്തിയ അസി. പ്രഫസര്‍ ഇന്‍ കോമേഴ്‌സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാർഥിയാണ് ജോലിക്കായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്.മുക്കം നഗരസഭയിലെ മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടില്‍ നീനുവിനാണ് കഷ്ടപ്പെട്ട് പഠിച്ച്‌ ഒന്നാംറാങ്ക് നേടിയിട്ടും ജോലിക്കായി കാത്തിരിക്കേണ്ടി വരുന്നത്.

പിഎച്ച്‌.ഡി വിദ്യാര്‍ഥികൂടിയാണ് നീനു. ലിസ്റ്റ് വന്ന് ആറു മാസം പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീനുവിനടക്കം ലിസ്റ്റില്‍ പേരുള്ളവര്‍ക്കാര്‍ക്കും നിയമനം ലഭിച്ചിട്ടില്ല. 2023 സെപ്റ്റംബര്‍ 19നാണ് അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കോമേഴ്സ് റാങ്ക് ലിസ്റ്റ് നിലവില്‍വന്നത്. മൂന്നു വര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. ആദ്യത്തെ ഒന്നു രണ്ട് മാസത്തിനുശേഷം ജോലി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലികിട്ടാത്ത അവസ്ഥയാണെന്ന് നീനു പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കോമേഴ്‌സില്‍ 27 ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. സപ്ലിമെന്ററി ലിസ്റ്റില്‍നിന്ന് ഇതുവരെ രണ്ട് നിയമനങ്ങള്‍ നടന്നിട്ടുണ്ട്. മെയിന്‍ ലിസ്റ്റില്‍നിന്ന് ഒരു നിയമനവും ഇതുവരെ നടത്തിയിട്ടില്ല. ജോലി ലഭിക്കാനായി എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി തുടങ്ങി നിരവധി ഓഫിസുകളില്‍ നീനു കയറിയിറങ്ങിയിട്ടും കാത്തിരിക്കൂ എന്ന മറിപടിയല്ലാതെ മറ്റൊന്നുമുണ്ടായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക