ചെന്നൈ: തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ നടി ഗൗതമി ബിജെപി വിട്ടു. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ബിജെപിയില്‍ അംഗമാണെന്നും ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഗൗതമി എക്സില്‍ കുറിച്ചു.20 വര്‍ഷം മുമ്ബ് തന്നോട് സൗഹൃദം സ്ഥാപിച്ച സി അളഗപ്പന്‍ എന്ന വ്യക്തിയെ തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചതായും ഗൗതമി അവകാശപ്പെട്ടു.

എന്റെ ഭൂമി വില്‍ക്കാന്‍ ഞാന്‍ അയാളെ ഏല്‍പ്പിച്ചു, അയാള്‍ എന്നെ വഞ്ചിച്ചതായി അടുത്തിടെയാണ് ഞാന്‍ കണ്ടെത്തിയത്. ഗൗതമി പറഞ്ഞു.നീണ്ട നിയമനടപടികള്‍ നടക്കുമ്ബോള്‍, പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ചില മുതിര്‍ന്ന അംഗങ്ങള്‍ അളഗപ്പനെ സഹായിക്കുന്നുണ്ടെന്നും മനസ്സിലാക്കിയപ്പോള്‍ താന്‍ തകര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷവും കഴിഞ്ഞ 40 ദിവസമായി ബി.ജെ.പി.യിലെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ അളഗപ്പനെ രക്ഷപ്പെടുത്താനും ഒളിവില്‍ പോകാനും സഹായിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് മനസ്സ് തകര്‍ക്കുന്നതാണ്, ഗൗതമി ആരോപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും പോലീസ് വകുപ്പും നീതിന്യായ സംവിധാനവും താന്‍ തേടുന്ന നീതി ലഭ്യമാക്കുമെന്ന് തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ഗൗതമി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക