പിഞ്ചുകുഞ്ഞിനെ പൊരിവെയിലില്‍ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

വെയില്‍ കൊണ്ടു കുട്ടി കരയുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. രണ്ടു വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോയെന്നും സംശയമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതര സംസ്ഥാനക്കാരിയായ നാടോടി സ്ത്രീ തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ ഹോമില്‍ ഏല്‍പ്പിച്ചു. സംസ്ഥാനത്ത് ഭിക്ഷാടന മാഫിയയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക