ബെംഗളൂരു: രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി രാവിലെ ബസ് ഇറങ്ങി കഫെയില്‍ ഭക്ഷണത്തിന് ഓർഡർ നല്‍കിയശേഷം ശുചിമുറിക്കടുത്ത് കയ്യിലുണ്ടായിരുന്ന ബാഗ് നിക്ഷേപിച്ചതായി പോലീസ് പറയുന്നു.

ഏഴ് മിനുട്ട് മാത്രമാണ് യുവാവ് കഫെയില്‍ ചിലവഴിച്ചത്. ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാതെ കടയില്‍ നിന്നും ഇറങ്ങി ഒരു മണിക്കൂർ പിന്നിട്ടശേഷമാണ് സ്ഫോടനം നടക്കുന്നത്. കണ്ണടയും തൊപ്പിയും മാസ്കും ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മുഖം തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 25നും 30നും ഇടയില്‍ പ്രായമുള്ള യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍. പ്രതിയെ പിടികൂടാൻ എട്ട് വിദഗ്ധ സംഘങ്ങളെ നിയോഗിച്ചതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക