പാലാ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷിനു വീണ്ടും തിരിച്ചടി.കൂറുമാറ്റ നിരോധന നിയമമനുസരിച്ച് തന്നെ അയോഗ്യ ആക്കിയ തെരെഞ്ഞെടുപ്പ് കമീഷന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷൈനി സന്തോഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇന്ന് രാവിലെ ഹൈക്കോടതി ഹർജി പരിഗണിക്കുകയും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയുമായിരുന്നു. അന്തിമ വിധി പറയാൻ അടുത്ത മാസത്തേക്ക് മാറ്റി വച്ചു.

എന്നാൽ ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോടതി വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതോടെ പഞ്ചാത്തിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷൈനി സന്തോഷിന്റെ അയോഗ്യതയോടെ യുഡിഎഫ് 7, എൽഡിഎഫ് 5, ബിജെപി 3, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതിൽ രണ്ടു സ്വതന്ത്ര ഇടതുമുന്നണിക്കൊപ്പം നിലപാട് കൈ കൊണ്ടിട്ടുള്ളവരാണ്. ബിജെപി മുൻതവണത്തെതു പോലെ വിട്ടു നിന്നാൽ 7 – 7 എന്ന നിലയിൽ ഇടതു വലതു മുന്നണികൾ തമ്മിൽ തുല്യത വരികയും വിജയിയെ തീരുമാനിക്കുന്നത് നറുക്കെടുപ്പിലേക്ക് നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്റ്റേ ചെയ്യാത്തത് ഷൈനി സന്തോഷിന് മാത്രമല്ല പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് ആകെ കനത്ത തിരിച്ചടിയാണ്. കാലങ്ങളായി കയ്യിൽ വച്ചിരുന്ന രാമപുരം പഞ്ചായത്തിൽ ജനവിധിയെ അട്ടിമറിച്ച് നെറികെട്ട രാഷ്ട്രീയ കച്ചവടം നടത്തിയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചുപിടിച്ചത്. നിർണ്ണായകമായ തിരഞ്ഞെടുപ്പ് കാലത്ത് ഇപ്പോൾ വന്നിരിക്കുന്ന വിധി പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തും എന്നത് മാത്രമല്ല ജോസ് കെ മാണിയുടെ രാഷ്ട്രീയ നെറികേടുകൾ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയായി മാറുന്നതിനും ഈ സാഹചര്യം വഴിയൊരുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക