സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 3480 കോടി രൂപ കുടിശിക ഇനത്തില്‍ കൊടുക്കാനുള്ളപ്പോള്‍ ശമ്ബളം കൊടുക്കാനും വൈദ്യുതി വാങ്ങാനും പണമില്ലാതെ വൈദ്യുതിബോര്‍ഡ് വിയര്‍ക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കറന്റ് ഉപയോഗിച്ചതിന്റെ ബില്ല് കാലങ്ങളായി അടയ്‌ക്കുന്നില്ല. അതാണ് 3480 കോടി രൂപയായി പെരുകിയത്.

ജലഅതോറിറ്റി മാത്രം 2400 കോടി കൊടുക്കാനുണ്ടെന്നറിയുമ്ബോള്‍ സ്ഥിതി എത്ര രൂക്ഷമെന്ന് വ്യക്തം. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതാണ് ബോര്‍ഡിനെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്.ഈ ഏപ്രില്‍ അവസാനം വരെ വൈദ്യുതി വാങ്ങാനും ശമ്ബളം കൊടുക്കാനുമായി 500 കോടി ഉടന്‍ കടമെടുക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവനക്കാര്‍ക്ക് പലമടങ്ങ് ശമ്ബള വര്‍ദ്ധന വരുത്തിയതും ബോര്‍ഡിന്റെ നടുവൊടിച്ചതിന്റെ കാരണങ്ങളിലൊന്നാണ്. ശമ്ബള വര്‍ദ്ധന കണ്ട് തങ്ങള്‍ പോലും അന്തംവിട്ടുപോയി എന്നാണ് ഒരു ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. ബോർഡിന്റെ കെടുകാര്യസ്ഥതയും, സർക്കാർ വകുപ്പുകളുടെ കുടിശികയും മൂലമുണ്ടായ സാമ്പത്തിക ആഘാതം മുഴുവൻ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലാണ് വൈദ്യുതി ബോർഡ് കെട്ടി വയ്ക്കുന്നത്. സർ ചാർജ് ആയും സെസ്സായും, അധിക ഡെപ്പോസിറ്റായും സാധാരണ ഉപഭോക്താക്കളുടെ മേൽ വൻ ബാധ്യതയാണ് കെഎസ്ഇബി അടിച്ചേൽപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക