കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന് നല്‍കി എ ഐ സി സി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നല്‍കിയിട്ടുള്ളത്. നിലവില്‍ യു ഡി എഫ് കണ്‍വീനറാണ് എം എം ഹസൻ.

ഒരുകാലത്ത് പാർട്ടിയുടെ കരുത്തനായ നേതാവായിരുന്നെങ്കിലും ജനകീയതയും, പ്രവർത്തക സ്വാധീനവും നഷ്ടപ്പെട്ട എം എം ഹസ്സൻ പാർട്ടിക്ക് ഇന്ന് ഒരു ഭാരമാണ്. നിരവധി തിരഞ്ഞെടുപ്പുകളിൽ അവസരം കൊടുത്തിട്ടും സമീപകാലത്ത് എവിടെ നിന്നും വിജയിച്ചു കയറാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. യുഡിഎഫ് കൺവീനർ എന്ന നിലയിലും മുന്നണിക്ക് ഒരു മൂല്യമാവാനും ഹസന് സാധിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലപ്പോഴും പാരമ്പര്യത്തിന്റെയും, ഗ്രൂപ്പ് പരിഗണനകളുടെയും പേരിൽ ഇത്തരം ഓടാൻ ത്രാണിയില്ലാത്ത പഴയ പടക്കുതിരകളെ പരിഗണിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ഇത്രമാത്രം ദുർബലപ്പെട്ടത്. ജനകീയ തെരഞ്ഞെടുപ്പുകളിൽ നിരന്തരം പരാജയം ഏറ്റുവാങ്ങുന്ന എം എം ഹസ്സനും, ജോസഫ് വാഴക്കനും, ശൂരനാട് രാജശേഖരനും, 35 വർഷക്കാലം തുടർച്ചയായി എംഎൽഎ പദവിയും അഞ്ചുവർഷത്തിലധികം മന്ത്രി പദവി അലങ്കരിച്ചിട്ടും ആഗ്രഹങ്ങളോടുങ്ങാത്ത കെ സി ജോസഫും എല്ലാം കോൺഗ്രസിൽ പുതുനേതൃത്വത്തിന്റെ വരവ് തടയുന്ന പ്രതിബന്ധങ്ങളാണ്.

പലപ്പോഴും പാരമ്പര്യത്തിന്റെയും, ഗ്രൂപ്പ് പരിഗണനകളുടെയും പേരിൽ ഇത്തരം ഓടാൻ ത്രാണിയില്ലാത്ത പഴയ പടക്കുതിരകളെ പരിഗണിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ഇത്രമാത്രം ദുർബലപ്പെട്ടത്. ജനകീയ തെരഞ്ഞെടുപ്പുകളിൽ നിരന്തരം പരാജയം ഏറ്റുവാങ്ങുന്ന എം എം ഹസ്സനും, ജോസഫ് വാഴക്കനും, ശൂരനാട് രാജശേഖരനും, 35 വർഷക്കാലം തുടർച്ചയായി എംഎൽഎ പദവിയും അഞ്ചുവർഷത്തിലധികം മന്ത്രി പദവി അലങ്കരിച്ചിട്ടും ആഗ്രഹങ്ങളോടുങ്ങാത്ത കെ സി ജോസഫും എല്ലാം കോൺഗ്രസിൽ പൊതുനേതൃത്വത്തിന്റെ വരവ് തടയുന്ന പ്രതിബന്ധങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക