പല മുതിർന്നവരും യാത്രകളില്‍നിന്ന് പിന്നോട്ടു നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മൂത്രമൊഴിക്കല്‍ പ്രശ്നമാണ്. മൂത്രമൊഴിക്കണമെന്ന തോന്നല്‍ വരുമ്ബോഴേക്കും അത് സാധിക്കണം. പലപ്പോഴും പൊതുശൗചാലയങ്ങള്‍ കണ്ടെത്താനും ബുദ്ധിമുട്ട് വരും. ചിലയിടങ്ങളില്‍ ശൗചാലയങ്ങളിലെ വൃത്തിയില്ലായ്മ പ്രശ്നമാകും.

എന്തൊക്കെയായാലും മൂത്രമോഴിക്കാൻ തോന്നിയാല്‍ അതേ സാധിക്കണം. മൂത്രം പിടിച്ചുനിർത്താനുള്ള കഴിവ് പേശികള്‍ക്ക് കുറയുന്നതാണ് പ്രധാനകാരണം. ഈ പ്രശ്നത്തിന് പരിഹാരമായി ചികിത്സകളും വ്യായാമങ്ങളും ഉണ്ടെങ്കിലും അതിനിടെ ഉപയോഗിക്കാവുന്ന ഒന്നാണ് ‘മൂത്രമൊഴിക്കാവുന്ന അടിവസ്ത്രങ്ങള്‍.കിടപ്പുരോഗികള്‍ക്കും ഇത് വളരെ ഉപകാരപ്രദമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റീയൂസബിള്‍ സിലിക്കണ്‍ പോർട്ടബിള്‍ യൂറിൻ കളക്ടർ’ എന്ന പേരില്‍ ഓണ്‍ലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലും ചില പ്രധാന സർജിക്കല്‍സിലും ഇവ ലഭ്യമാണ്. പുരുഷന്മാർക്കുള്ള ഇത്തരം അടിവസ്ത്രങ്ങളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.ഗുണമേന്മയേറിയ സിലിക്കണ്‍ തന്നെ കപ്പ് തന്നെയാണ് ഇതോടൊപ്പം ഉള്ളതെന്ന് ഉറപ്പ് വരുത്തണം.

സിലിക്കണ്‍ കപ്പിന് പുറമേ, മൂത്രം ശേഖരിക്കാൻ ഒരു ബാഗും പൈപ്പും കപ്പും പൈപ്പും ഘടിപ്പിക്കുന്നതിന് ഇലാസ്റ്റിക്ക് ഡയപ്പറും ഉള്‍പ്പെട്ടതാണ് ഈ സംവിധാനം. റീയൂസബിള്‍ സിലിക്കണ്‍ പോർട്ടബിള്‍ യൂറിൻ ബാഗുകള്‍ക്ക് 850 രൂപമുതല്‍ വിലയുണ്ട്. ഇരുകൂട്ടർക്കും ഉപയോഗിക്കാവുന്ന യൂറിൻ കാനുകള്‍ക്ക് അഞ്ഞൂറു രൂപമുതലാണ് വില.ഗുണമേന്മയേറിയ യൂറിൻ കാനുകള്‍ വ്യത്യസ്ത വായ്വട്ടത്തോടെ സ്ത്രീ കള്‍ക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന തരത്തില്‍ വിപണിയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക