ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. അത് പോലെ ദിവസവും എത്ര തവണ മൂത്രം ഒഴിക്കണമെന്ന് നമുക്കറിയാമോ? ആരോഗ്യമുള്ള ആളുകള്‍ ഒരു ദിവസം എത്ര തവണ മൂത്രം ഒഴിക്കും? ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തില്‍ ഒരാള്‍ ഒരു ദിവസം ആറ് മുതല്‍ ഏഴ് തവണ വരെ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ചിലർ ഇതിലും കുറവോ കൂടുതലോ മൂത്രമൊഴിക്കാറുണ്ട്. അതുകൊണ്ട് അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടെന്ന് പറയാൻ കഴിയില്ല.

കാരണം മൂത്രമൊഴിക്കാൻ പോകുന്നത്‌ രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മൂത്രസഞ്ചി എത്ര വലുതാണ് എന്നതാണ് ഒന്നാമത്തേത്. നിങ്ങള്‍ പ്രതിദിനം എത്ര ലിറ്റർ വെള്ളം കുടിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. കൂടുതല്‍ വെള്ളം കുടിക്കുന്ന ആളാണെങ്കില്‍ അതിനനുസരിച്ചു മൂത്രം ഒഴിക്കുകയും വെള്ളം കൂടി കുറവാണെങ്കില്‍ മൂത്രം ഒഴിക്കുന്നത് കുറവുമായിരിക്കും. നിങ്ങള്‍ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിനെ ബാധിക്കുന്ന മറ്റൊരു കാര്യം ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിന് അനുസരിച്ചായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ പ്രതിദിനം എത്ര ചായയോ കാപ്പിയോ കുടിക്കും? ഇത് നിങ്ങള്‍ എത്ര തവണ മൂത്രം ഒഴിക്കും എന്നതിനെ നിശ്ചയിക്കുന്നു. കൂടാതെ, പുകവലിക്കാരും കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നതായും പറയാറുണ്ട്. നിങ്ങള്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുമ്ബോള്‍,അതിനനുസരിച്ച്‌ വെള്ളവും കുടിച്ചാല്‍ അത് ആരോഗ്യത്തിന്റെ സൂചനയാണ് (എങ്കിലും ഒരു ദിവസം അളവില്‍ കൂടുതല്‍ വെള്ളം കുടിക്കരുത്). അതേസമയം നിങ്ങള്‍ മൂത്രമൊഴിക്കുന്നത് കുറവും പുറത്തക്കു പോകുന്ന മൂത്രത്തിന്റെ നിറം മഞ്ഞയുമാണെങ്കില്‍ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

കൂടുതലും വെള്ളമോ ചായയോ കാപ്പിയോ കുടിക്കുന്നവർ പലപ്പോഴും മൂത്രമൊഴിക്കും. എന്നാല്‍ വെള്ളമോ മറ്റു പാനീയങ്ങളോ അധികം കുടിക്കാതെയും നിങ്ങള്‍ പല തവണ മൂത്രശങ്ക വരുന്നെങ്കില്‍, രാത്രി ഉറങ്ങാൻ പോകുമ്ബോള്‍ നിരവധി തവണ മൂത്രശങ്ക ഉണ്ടായാല്‍ ഉടൻ ഒരു നല്ലൊരു ഡോക്ടറെ കാണുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. എങ്കിലും നന്നായി വെള്ളം കുടിക്കുകയും മൂത്രം ഒഴിക്കാൻ വന്നാലും ടോയ്‌ലെറ്റില്‍ പോവാതെ കുറെ സമയം സഹിച്ചു നില്‍ക്കുന്നവരും അപൂർവമല്ല. അത്തരം പ്രവർത്തനങ്ങള്‍ തീർച്ചയായും ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മൂത്രമൊഴിക്കുന്നതില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ വിദഗ്‌ധ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക