ദില്ലി: ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്ത ബിഹാര്‍ എംഎല്‍എയുടെ നടപടി വിവാദത്തില്‍. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍ ആണ് അടിവസ്ത്രം മാത്രം ധരിച്ച്‌ എസി ഫസ്റ്റ് ക്ലാസ് കംപാട്മെന്‍റില്‍ യാത്ര ചെയ്തത്. പട്നയില്‍ നിന്നും ദില്ലിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.അടിവസ്ത്രം മാത്രം ധരിച്ച്‌ നടക്കുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എംഎല്‍എയുടെ നടപടിക്കെതിരെ മറ്റ് യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയോടെ സംഭവം കൈയ്യാങ്കളിയിലെത്തി. തുടര്‍ന്ന് റെയില്‍വേ പോലീസും ടിക്കറ്റ് എക്സാമിനറും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

അതേസമയം തന്റെ വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.ഞാന്‍ അടിവസ്ത്രവും ഇന്നര്‍ ബനിയനും ധരിച്ചിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ അസ്വസ്ഥത തോന്നി. താന്‍ കളവ് പറയില്ല, ഗോപാല്‍ മണ്ഡല്‍ പറഞ്ഞു. തനിക്ക് വയറിളക്കം അനുഭവപ്പെട്ടു. ഇതോടെ യാത്ര തുടങ്ങിയപ്പോള്‍ തന്നെ വാഷ് റൂമിലേക്ക് പോകേണ്ടി വന്നു. അതോടെയാണ് കുര്‍ത്തയും പൈജാമയും അഴിച്ചുവെന്ന് ടോയ്ലെറ്റിലേക്ക് പോയത്. സഹയാത്രികര്‍ അനാവശ്യമായി വിവാദം ഉണ്ടാക്കുകയായിരുന്നുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിനില്‍ ഒരാള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ നടക്കുന്നത് കണ്ടതോടെയാണ് താന്‍ പരാതിപ്പെട്ടതെന്നാണ് യാത്രക്കാരിലൊരാളായ പ്രഹദ് പാസ്വാന്‍ പറഞ്ഞത്. അതേസമയം തന്നെ ചോദ്യം ചെയ്തവര്‍ തന്റെ പ്രയം പരിഗണിക്കണമായിരുന്നുവെന്നും എംഎല്‍എ പറഞു. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നാണ് പരാതിപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കംപാര്‍ട്ട്മെന്റില്‍ സ്ത്രീകള്‍ ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം എംഎല്‍എയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എംഎല്‍എയുടെ തെറ്റായ നടപടിക്കെതിരെ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എണ്ണമറ്റ കാരണങ്ങള്‍ക്ക് സംസ്ഥാനത്ത് ചീത്തപ്പേര് ലഭിച്ച്‌ കൊണ്ടിരിക്കുന്നുണ്ടെ്ന് ആര്‍ജെഡി എംഎല്‍എയും മുഖ്യ വക്താവുമായ ഭായ് വീരേന്ദ്ര പറഞ്ഞു. സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ എന്ന് ലോക് ജനശക്തി പാര്‍ട്ടി എംപി ചിരാഗ് പസ്വാന്‍ പറഞ്ഞു.ട്രെയിനില്‍ വെച്ച്‌ നടന്ന സംഭവത്തിന്റെ മുഴുവന്‍ കാര്യങ്ങളും തനിക്ക് അറിയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങളാണ് ബിഹാറിന്റെ മോശം പ്രതിച്ഛായയ്ക്ക് വഴിവെയ്ക്കുന്നത്. പൊതുമധ്യത്തില്‍ സ്വന്തം എംഎല്‍എമാര്‍ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും, ചിരാഗ് പസ്വാന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക