ഭോപ്പാല്‍: ബിജെപി എംഎല്‍എക്കെതിരെയുള്ള പരാമര്‍ശത്തിലെ അറസ്റ്റില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍കനേയും ആക്ടിവിസ്റ്റുകളേയും അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ സ്റ്റേഷനില്‍ നിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്. ലോക്കപ്പില്‍ ആത്മഹത്യചെയ്യുന്നത് ഒഴിവാക്കാനാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ നിര്‍ത്തിയതെന്ന വിശദീകരമാണ് പൊലീസ് നല്കിയത്.

നേരത്തെ ബിജെപി എംഎല്‍എക്കും മകനും എതിരെ അപമാനകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ സ്വകാര്യ സ്‌ക്കൂള്‍ ഡയറക്‌ട്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനേയും ആക്ടിവിസ്റ്റുകളേയുമാണ് കോട്വാലിസിദ്ധി പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ നിര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുകളും അടിവസ്ത്രം മാത്രം ധരിച്ച്‌ നില്ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഇതോടെ പ്രതിഷേധത്തെ തുടര്‍ന്ന് കോട്വാലിസിദ്ധി സ്റ്റേഷനിലെ രണ്ടുപൊലീസുകാരെ സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്റേയും ആക്റ്റിവിസ്റ്റുകളുടേയും സുരക്ഷയെ കരുതിയാണ് ഇവരെ വസ്ത്രമുരിച്ചുനിര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ളവര്‍ ധരിച്ച വസ്ത്രം ഉപയോഗിച്ച്‌ ലോക്കപ്പില്‍ ആത്മഹത്യചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ നിര്‍ത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ബിജെപി എംഎല്‍എക്കും മകനും എതിരെ ഇന്ത്രാനി ധര്‍മ്മ സ്‌ക്കൂള്‍ ഡയരക്ടര്‍ നീരജ്കുണ്ടാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ടാക്കി അപകീര്‍ത്തികമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കുണ്ടാറിനെ അനധികൃതമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച്‌ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുകളും രംഗത്തെത്തുകയായിരുന്നു. ഇതിനിടെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനുള്‍പ്പടെയുള്ളവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനുള്‍പ്പടെയുള്ളവരെ ഏപ്രില്‍3ന് തന്നെ കസ്റ്റഡിയില്‍ നിന്നും വിട്ടതായി പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക