FlashIndiaKeralaMoneyNewsPolitics

ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇൻകം ടാക്സ്; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ ഇന്‍കം ടാക്‌സ് വകുപ്പ്. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ച്‌ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നല്‍കി.

ad 1

നേരത്തെ അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജയ്ഹിന്ദ് ചാനലില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ആരാഞ്ഞിരുന്നു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചാനലിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. ശിവകുമാറും കുടുംബാംഗങ്ങളും നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 22 ന് ചാനലിന് നോട്ടീസ് ലഭിച്ചുരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button