യാത്രക്കാർ ഇറങ്ങുന്നതിനിടയില്‍ വിമാനത്തിന്റെ പിൻഭാഗം കുത്തി മുൻഭാഗം ഉയര്‍ന്നു. ജോണ്‍ എഫ് കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

ഇവിടെ ലാന്‍റ് ചെയ്ത ജെറ്റ്ബ്ലൂ 662 ലെ യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങവേ വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയതായിരുന്നു വിമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിമാനം പിന്‍ഭാഗം കുത്തിയുയര്‍ന്നപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയായിരുന്നു ഇത്. വിമാനത്തിന്‍റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ജീവനക്കാര്‍ക്ക് കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക