ജീവൻരക്ഷാ മരുന്നുകള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ ഷോപ്പ് ട്വന്റി 20 ആരംഭിക്കുന്നു. കഴിഞ്ഞ 21ന് കോലഞ്ചേരിയില്‍ നടന്ന ട്വന്റി 20 മഹാസമ്മേളനത്തിലാണ് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് മെഡിക്കല്‍ ഷോപ്പ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഷോപ്പിന്റെ നിർമ്മാണം ആരംഭിച്ചു.

മരുന്നുകളുടെ ഡിസ്കൗണ്ടും മറ്റ് വിശദാംശങ്ങളും വൈകാതെ തീരുമാനിക്കും. ഭക്ഷ്യസുരക്ഷാ മാർക്കറ്റില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് കാർഡ് സമ്ബ്രദായമാണ് പിന്തുടരുന്നത്. ഓരോ കാർഡ് ഉടമകള്‍ക്കും നിശ്ചിത തുകയ്ക്കു വരെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നു. ഇതേ കാർഡ് മെഡിക്കല്‍ ഷോപ്പിലും ഉപയോഗിക്കാൻ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക