ബി.എം.ടി.സി(ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസില്‍ സ്ത്രീകളുടെ തമ്മില്‍തല്ല്. ബെംഗളൂരു രാജാജിനഗറിലാണ് ബസിനുള്ളില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ തർക്കം അടിപിടിയില്‍ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മെജസ്റ്റിക്കില്‍നിന്ന് പീനിയയിലേക്കുള്ള ബസിലായിരുന്നു രണ്ടുസ്ത്രീകള്‍ തമ്മില്‍ തർക്കവും അടിപിടിയും ഉണ്ടായത്. ബസിലെ ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടുപേരും ചെരിപ്പൂരി പരസ്പരം തല്ലുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തല്ല് മൂർച്ഛിച്ചതോടെ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടു. സംഭവസമയം നിരവധിയാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തല്ലുണ്ടാക്കിയവരെ ബസില്‍നിന്ന് ഇറക്കിവിടണമെന്നായിരുന്നു മറ്റുയാത്രക്കാരുടെ ആവശ്യം. അതേസമയം, സംഭവത്തില്‍ പോലീസില്‍ പരാതിയുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക