കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച സമരം നടക്കാനിരിക്കെ, തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി) ഓഫിസില്‍ കേന്ദ്ര ഏജൻസിയുടെ പരിശോധന. മാസപ്പടി കേസന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന് (എസ്.എഫ്.ഐ.ഒ) അന്വേഷണം പൂർത്തിയാക്കാൻ എട്ടുമാസമുണ്ടെങ്കിലും അതിവേഗത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അന്വേഷണം സംസ്ഥാന സർക്കാറിലേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയിലേക്കും നീളുന്നതിന്‍റെ സുപ്രധാന സൂചനയാണ് ഇന്നലെയുണ്ടായത്. തിടുക്കത്തിലുള്ള പരിശോധന കേന്ദ്രവിരുദ്ധ സമരത്തിന്‍റെ മുനയൊടിക്കാനുള്ള നീക്കമായാണ് ഭരണപക്ഷം കാണുന്നത്. കൊച്ചിയില്‍ കരിമണല്‍ കമ്ബനി സി.എം.ആർ.എല്ലില്‍ നടന്ന പരിശോധനയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓഹരി പങ്കാളിത്തമുള്ള കെ.എസ്.ഐ.ഡി.സി ഓഫിസിലെ പരിശോധന. ഈ രണ്ടിടത്തെയും പരിശോധനയുടെ വിശദാംശങ്ങളുമായി അന്വേഷണം സംഘം എത്തുക മുഖ്യമന്ത്രിയുടെ മകള്‍ വീണയിലേക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണയുടെ കമ്ബനി എക്സാലോജിക് സേവനങ്ങളൊന്നും നല്‍കാതെ സി.എം.ആർ.എല്ലില്‍നിന്ന് വൻതുക കൈപ്പറ്റിയെന്നാണ് രജിസ്ട്രാർ ഓഫ് കമ്ബനീസ് കണ്ടെത്തിയത്. തുടർന്നാണ് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം ഗൗരവമുള്ള സാമ്ബത്തിക കേസെന്ന നിലയില്‍ എസ്.എഫ്.ഐ.ഒക്ക് കേസ് കൈമാറിയത്. വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിയുടെ രജിസ്റ്റേർഡ് അഡ്രസ് സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേതാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ സിപിഎം ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായി എത്താനുള്ള സാധ്യതകളും സിപിഎമ്മിനെ അലട്ടുന്നുണ്ട്.

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം വീണ വിജയനെ കസ്റ്റഡിയിൽ എടുക്കാനുള്ള സാധ്യതകളും ശക്തമാണ്. പ്രഥമദൃഷ്ടി അഴിമതി നടന്നിട്ടുണ്ട് എന്ന് ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡും, രജിസ്ട്രാർ ഓഫ് കമ്പനീസും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകളും അഴിമതിയുടെ നാൾവഴികളും വ്യാപ്തിയും കണ്ടെത്തുക മാത്രമാണ് എസ്എഫ്ഐഒക്ക് മുന്നിലുള്ള കടമ്പ. ഇതിന് വീണയെ ചോദ്യം ചെയ്യേണ്ടതും അനിവാര്യമാണ്. അതുകൊണ്ടുതന്നെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മകൾ അറസ്റ്റിൽ ആവാനുള്ള സാധ്യതകളും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക