മാസപ്പടി വിവാദത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ നിന്നും കെഎസ്‌ഐഡിസിക്ക് മാറി നില്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശിച്ചു. കെഎസ്‌ഐഡിസിയുടെ ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

സിഎംആര്‍എല്‍, എക്സാലോജിക് സാമ്ബത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ തങ്ങള്‍ക്കെതിരായ അന്വേഷണം എന്തിനാണെന്നും കെഎസ്‌ഐഡിസി ചോദിച്ചിരുന്നു. കമ്ബനിയുടെ ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്ബനി എന്ന് പറയുന്നത് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് കൂടി ഉള്‍പ്പെട്ടതാണ്. ഇടപാട് സംബന്ധിച്ച്‌ എക്‌സാലോജിക്, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി തുടങ്ങിയ മൂന്ന് കമ്ബനികള്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസി ഡയറക്ടറെ വച്ചതായും ഇത്തരം സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ എന്തുകൊണ്ട് കെഎസ്‌ഐഡിസിക്കെതിരെ അന്വേഷണം നടത്തിക്കൂടായെന്ന് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചു.

സമാനമായ നിലപാട് തന്നെയാണ് കോടതിയും സ്വീകരിച്ചത്. പങ്കില്ലെന്ന് പറഞ്ഞ് കെഎസ്‌ഐഡിസിക്ക് മാറി നില്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ കെഎസ്‌ഐഡിസി അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കെഎസ്‌ഐഡിസിയോട് കോടതി നിര്‍ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക